Tuesday, March 30, 2010

കോലൊളമ്പ് അന്‍സാര്‍സ്കൂള്‍ലിന് അംഗീകാരം ലഭിക്കാത്തത് എന്ത്കൊണ്ട് ?

കോലൊളമ്പ് അന്‍സാര്‍ സ്കൂള്‍ ലിന് അംഗീകാരം ലഭിക്കാത്തത് എന്ത്കൊണ്ട്?വായിക്കൂ .........

http://madhyamam.com/forward/emailref?path=node/42713

മലബാറില്‍ പുതിയസ്കൂള്‍: വിദ്യാഭ്യാസ മന്ത്രിക്ക് രണ്ടുതരം മറുപടി

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മലബാറിലെ ആറ് ജില്ലകളില്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രിയുടെ മറുപടി. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രണ്ടുതരം മറുപടിയാണ് മന്ത്രി എം.എ ബേബി നല്‍കിയത്.

ആറ് ജില്ലകളിലായി മൊത്തം 51 അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ 2009 ഒക്ടോബറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. അംഗീകാരം നല്‍കാവുന്ന വാര്‍ഡുകള്‍ വ്യക്തമാക്കുന്ന വിജ്ഞാപനപ്രകാരം സ്കൂളുകള്‍ അപേക്ഷ നല്‍കുകയും തുടര്‍നടപടികള്‍ നടന്നുവരികയും ചെയ്യുന്നുണ്ട്.

മാര്‍ച്ച് നാലിന് ഇതുസംബന്ധിച്ച് നിയമസഭയില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ചോദിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനായി ഉത്തരവിറക്കിയിട്ടുണ്ടെന്ന് എം.എല്‍.എക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. അതേസമയം മാര്‍ച്ച് 19ന് നിയമസഭയില്‍ മുഹമ്മദുണ്ണി ഹാജി തന്നെ നല്‍കിയ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ പറ്റിയുള്ള മറ്റൊരുചോദ്യത്തിന്റെ മറുപടിയില്‍ ഇത്തരം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയിലില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇതും രേഖാമൂലം തന്നെ. ഇതോടെ സര്‍ക്കാര്‍ നീക്കത്തില്‍ സംശയമുയര്‍ന്നിരിക്കുകയാണ്. ആദ്യ മറുപടിയില്‍ അംഗീകാരം നല്‍കുമെന്ന് വ്യക്തമായി പറയാന്‍ മന്ത്രി തയാറാകാതിരുന്നത് ഇതിന് ആക്കംകൂട്ടുകയും ചെയ്യുന്നു. ഈ മറുപടിയുടെ മറവില്‍ അംഗീകാരം നല്‍കാനുള്ള നീക്കം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുമുണ്ട്.സംസ്ഥാനത്ത് മൂവായിരത്തോളം അനംഗീകൃത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2005^06ലെ കണക്ക് പ്രകാരം ഈ സ്കൂളുകളിലായി മൊത്തം 3,12,443 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 1,48,984 പെണ്‍കുട്ടികളാണ്. സര്‍ക്കാര്‍^എയിഡഡ് സ്കൂളുകള്‍ എണ്ണത്തില്‍ കുറവായ മലബാര്‍ ജില്ലകളിലെ കുട്ടികളാണ് ഇതിലേറെയും. ഈ പിന്നാക്കാവസ്ഥയും അസന്തുലിതത്വവും പരിഹരിക്കണമെന്ന ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് ഏതാനും സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്ത് പുതിയ സി.ബി.എസ്.ഇ സ്കൂളുകള്‍ ആരംഭിക്കാന്‍ എന്‍.ഒ.സി നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 200ല്‍ അധികം അപേക്ഷകള്‍ ഇതിനായി സര്‍ക്കാറിന് കിട്ടിയുണ്ട്.
*****************************************************************

പുതിയ സി.ബി.എസ്.സിസ്കൂള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍കാരിന്റെ എന്‍.ഓ.സിയുമായി കേന്ദ്രബോര്‍ഡിനെ സമീപിക്കണം. സ്വകാര്യ വിദ്യഭ്യാസസ്ഥാപനങ്ങളെ എതിര്‍ക്കുന്ന  മാര്‍കിസ്റ്റുഗവണ്മെന്റ് എന്‍.ഓ.സി നല്‍കുന്നുമില്ല.സ്ഥലത്തെ ജമാഅതെഇസ്ലാമി നേതാക്കള്‍ പ്രതിക്ഷയോടെ അടുത്ത യു. ഡി.എഫ് ഗവണ്മെന്റ് അധികാരത്തില്‍ വരുന്നതും നോക്കിയിരിപ്പാന്. പ്രദേശത്തെ ഒരു സര്‍കാര്‍സ്കൂള്‍ അന്‍എകോനോമിക്ക് ആയതും രാഷ്ട്രീയവിരോധവുമാണ്‌ അപ്പോയുമുണ്ടാവാവുന്ന കടബകള്‍.
******************************************************************

No comments:

Post a Comment